•                       പ്രവർത്തി സമയം: 9:00 AM – 4:00 PM

സ്കൂള്‍ പ്രവേശനം

സ്കൂള്‍ പ്രവേശനം

ഒന്നാം ക്ലാസ്സ് മുതലുള്ള സ്കൂള്‍ പ്രവേശനം കേരളത്തിലുടനീളമുള്ള കുട്ടികളെ പ്രിലിമിനറി സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനുശേഷം ഉണ്ടാകുന്ന വേക്കന്‍സി ലാറ്ററല്‍ എന്‍ട്രി വഴി പൂര്‍ത്തിയാക്കുന്നു.

പതിനൊന്നാം ക്ലാസ്സ് പ്രവേശന രീതി

പത്താം ക്ലാസ്സ് പാസ്സായ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് അടിസ്ഥാനത്തില്‍ പുറമേ നിന്നുള്ള സ്കൂളിലെ കുട്ടികള്‍ക്കും പതിനൊന്നാം ക്ലാസ്സിലെ സയന്‍സ് സ്ട്രീമിലേക്ക് പ്രവേശനം നല്‍കുന്നു.
  • എല്ലാ സ്കൂളുകളിലേയും സി ബി എസ് ഇ പത്താം ക്ലാസ്സ് റിസള്‍ട്ടില്‍ അപേക്ഷകന്‍ നേടിയ സി ജി പി എ പ്രകാരം മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും.
  • കുട്ടികള്‍ തെരഞ്ഞെടുത്ത ഓപ്ഷന്‍ അനുസരിച്ച് വിദ്യാലയത്തിലെ സ്ട്രീം ഒഴിവുകളുടെ എണ്ണം കണക്കിലെടുക്കും. അതനുസരിച്ച്, മെരിറ്റ് ലിസ്റ്റിലെ റാങ്കിന് ആശ്രിതമായി സീറ്റുകള്‍ അനുവദിക്കുന്നു.
  • മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഈ സ്ഥാപനത്തില്‍ പത്താം ക്ലാസ്സ് പഠനം പൂര്‍ത്തീകരിച്ച എസ് ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളിക്കാന്‍ ഇളവുകള്‍ ചെയ്യുന്നതാണ്.
  • രണ്ടോ അതിലധികമോ അപേക്ഷാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിപ്പറയുന്ന രീതിയില്‍ പ്രവേശനം നിര്‍ണ്ണയിക്കാവുന്നതാണ്.
  • ഗണിതത്തില്‍ ഉയര്‍ന്ന ഗ്രേഡ് പോയിന്‍റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കും
  • രണ്ടോ അതിലധികമോ അപേക്ഷാര്‍ത്ഥികള്‍ക്ക് ഗണിതത്തില്‍ ഒരേ ഗ്രേഡ് പോയിന്‍റുകള്‍ ലഭിച്ചാല്‍ ഗണിതത്തിലും ശാസ്ത്രത്തിലും ഉയര്‍ന്ന ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ മുന്‍ഗണന ലഭിക്കും.
  • രണ്ടോ അതിലധികമോ ഉദ്ദ്യോഗാര്‍ത്ഥികള്‍ തമ്മില്‍ സമനിലയില്‍ ഗണിതത്തിലും ശാസ്ത്രത്തിലും ഒരേ ഗ്രേഡ് പോയിന്‍റുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനന തീയതി പ്രകാരം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരേക്കാള്‍ മുന്‍ഗണന ലഭിക്കും.
  • പ്രിന്‍സിപ്പല്‍, പതിനൊന്നാം ക്ലാസ്സില്‍ അനുവദനീയമായ എണ്ണത്തില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.

ഡോ.അംബേദ്കര്‍ വിദ്യാ നികേതന്‍ സി ബി എസ് ഇ സ്കൂളില്‍ പഠിച്ചിട്ടില്ലാത്ത, പത്താം ക്ലാസ്സ് പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കുള്ള പ്രവേശന രീതി.

  • ഡോ. എ വി എന്‍ സി ബി എസ് ഇ സ്കൂളിലെ യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെ ടുത്തിയശേഷം, ഇതര സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേനശനം അനുവദിക്കും. ശേഷിക്കുന്ന ഒഴിവുകളില്‍ സയന്‍സ് സ്ട്രീമില്‍ കുറഞ്ഞത് സി ജി പി എ 7 എങ്കിലും കിട്ടിയ കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കും.
  • സാധ്യതാപട്ടിക തയ്യാറാക്കുന്ന സമയത്ത് ആവശ്യമായ ഇളവുകള്‍ പരിഗണിക്കാവുന്നതാണ്. വിവിധ തലങ്ങളില്‍ ഗെയിമുകളിലും, സ്പോര്‍ട്ട്സ് മീറ്റുകളിലും, സ്കൗട്ടിംഗിലും ഗൈഡിംഗ്/ എന്‍ സി സിയിലും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പ്രവേശനത്ത ഇനിപ്പറയുന്ന ഇളവുകള്‍ നല്‍കും.

ക്രമ നമ്പര്‍ സ്പോര്‍ട്ട്സും ഗെയിമുകളും എന്‍ സി സി സ്കൗട്ടിംഗ്/ഡൈിംഗ് മാര്‍ക്ക്/ഗ്രേഡ് പോയിന്‍റുകളുടെ ഇളവ്
1 സഹോദ കായികമേളയില്‍ സംസ്ഥാനതലത്തില്‍ പങ്കാളിത്തം എ സര്‍ട്ടിഫിക്കറ്റ് 7 പ്രാവീണ്യ ബാഡ്ജുകളുള്ള രാജ്യപുരുഷ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് സി ജി പി എ 0.4 പോയിന്‍റ്
2 സഹോദ കായികമേളയില്‍ ജില്ലാതലത്തില്‍ പങ്കാളിത്തം എ സര്‍ട്ടിഫിക്കറ്റ് 5 പ്രാവീണ്യ ബാഡ്ജുകളുള്ള തൃതീയ സോപന്‍ സര്‍ട്ടിഫിക്കറ്റ് സി ജി പി എ 0.2 പോയിന്‍റ്