•                       പ്രവർത്തി സമയം: 9:00 AM – 4:00 PM

മറ്റ് സൗകര്യങ്ങള്‍

മറ്റ് സൗകര്യങ്ങള്‍

  • പ്രൈമറി അദ്ധ്യാപകര്‍
  • സ്ഥാപനത്തില്‍ പഠനം നടത്തിവരുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുന്‍നിര്‍ത്തിയാണ് ഓരോ കാര്യവും ചെയ്തുവരുന്നത്. ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടി കള്‍ എല്‍ െക ജി, യു കെ ജി ക്ലാസ്സുകളില്‍ പോകാതെ നേരിട്ട് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നവരാണ്. വളരെ പിന്നോക്കാവസ്ഥയില്‍ നിന്നും വരുന്ന കുട്ടികളാണ് സ്ഥാപനത്തില്‍ പഠനം നടത്തിവരുന്നത്. ടി കുട്ടികള്‍ക്ക് പ്രൈമറി തലത്തില്‍ തന്നെ അടിസ്ഥാനപരമായി വിദ്യാഭ്യാസം നല്‍കേണ്ടതിനാല്‍ ടി അദ്ധ്യയന വര്‍ഷം മുതല്‍ 4 പ്രൈമറി അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കുന്നു.
  • ബ്രൗസിംഗ് ഹവേഴ്സ്
  • ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് മികച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭിക്കുന്നതിനും വിവരസാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം നേടുന്നതിനും പഠനവുമായും മറ്റ് മേലഖകളുമായും ബന്ധപ്പെട്ട വിഷയങ്ഘളില്‍ ഇന്‍റര്‍നെറ്റിന്‍െറ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട അറിവ് സമ്പാദിക്കുന്നതിനുമായി ക്ലാസ്സ് അടിസ്ഥാനത്തില്‍ ആഴ്ച്ചയില്‍ ഒരുദിവസം വൈകുന്നേരം 5.30 മുതല്‍ 6.30 വരെ ആൃീംശെിഴ ഒീൗൃ ലഭ്യമാക്കുന്നു. ദിനംപ്രതി കുതിച്ചുയരുന്ന വിവരസാങ്കേതിക വിദ്യയുടെ ഓരോ ചുവടും മനസ്സിലാക്കാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ടി Browsing Hour സഹായകമാകുന്നു.
  • കരിയര്‍ ഗൈഡന്‍സ്
  • വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റുന്നതിനും നൂതന പഠന മേഖലകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ഭാവിയില്‍ മികച്ച തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി, കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിന്‍റെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ ലഭ്യമാക്കുന്നു.
  • എന്‍ട്രന്‍സ് പരിശീലനം
  • പ്ലസ്സ് വണ്‍, പ്ലസ്സ് ടു വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കീം, നീറ്റ് എന്‍ ഡി എ എന്നീ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്ലാസ്സുകള്‍ നല്‍കി വരുന്നു. കൂടാതെ ക്ലാറ്റ് പരീക്ഷകള്‍ക്കായി ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ്സുകള്‍ നല്‍കിവരുന്നു. സി യു ഇ ടി ഉള്‍പ്പടെ മേല്‍ സൂചിപ്പിച്ച പ്രവേശന പരീക്ഷകള്‍ക്കായി സ്ഥാപനത്തില്‍ നിന്നു തന്നെ അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകള്‍
  • വിദ്യാര്‍ത്ഥികളില്‍ മികച്ച ആശയവിനിമയപാടവം വളര്‍ത്തിയെടുക്കുന്നതിനും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും സ്കൂളിലെ അദ്ധ്യാപകരുടേയും പറത്തുനിന്നുള്ള വിദഗ്ധ പരിശീലകരുടേയും നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം ഫലപ്രദമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുള്‍ നല്‍കിവരുന്നു.
  • റീഡിംഗ് കോര്‍ണര്‍
  • Kindly app വഴി ഓണ്‍ലൈന്‍ വായനയുടെ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു.
  • Mathemangels ക്ലാസ്സുകള്‍
  • എം ആര്‍ എസ്സില്‍ പഠനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത വിഷയത്തിലെ അടിസ്ഥാനകാര്യങ്ങള്‍ സ്വായക്തമാക്കുന്നതിനുള്ള പ്രത്യേക പരിശീലന പ്രവര്‍ത്തനങ്ങള്‍ Mathemangels ക്ലാസ്സുകള്‍ എന്നപേരില്‍ സംഘടിപ്പിച്ചിരിക്കുന്നു. മാത്തമാറ്റിക് ലാബിലെ സൗകര്യങ്ങളും ഇന്‍ററാക്ടീവ് സ്മാര്‍ട്ട് ബോര്‍ഡുകളും ടി ക്ലാസ്സുകള്‍ക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നു.
  • ഭാഷാപ്രാവീണ്യ ക്ലാസ്സുകള്‍
  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം കുറഞ്ഞ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഘടഞണ കഴിവുകള്‍ വികസിച്ചെടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വ്യക്തിഗതമായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ നല്‍കുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ആണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. ഒന്നാം ക്ലാസ്സിലേയും രണ്ടാം ക്ലാസ്സിലേയും വിദ്യാര്‍ത്ഥി കള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മണലെഴുത്തും മറ്റ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ലാംഗ്വേജ് ക്ലാസ്സുകളും നല്‍കി വരുന്നു.