-                       പ്രവർത്തി സമയം: 9:00 AM – 4:00 PM
ഹോസ്റ്റല്‍ സൗകര്യം
ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളെ പരിപാലിക്കുന്നതിന് നാല് ആയമാരുടെ സേവനം ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ലഭ്യമാണ്. അതോടൊപ്പം തന്നെ രണ്ട് എം സി ആര്‍ ടിമാരുടേയും ഒരു വാച്ച്മാന്‍റേയും സേവനം നല്‍കിവരുന്നു. പഠിക്കുന്നതിനായി 8 സ്റ്റഡി റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ നാല് വരെയുള്ള കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഹോസ്റ്റലില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. ബോയ്സ് ഹോസ്റ്റലിന് സമീപം ആണ്‍കുട്ടികള്‍ക്കള്‍ക്കായി ഒരു ഓപ്പണ്‍ ജിം, ക്രിക്കറ്റ് പിച്ച് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി, ബോയ്സ്, ഗേള്‍സ് ഹോസ്റ്റലുകളില്‍ ഓരോ ബ്ലോക്കിലുമായി 32 ടോയ്ലറ്റുകളും 31 കുളിമുറികളും ഉണ്ട്.



