-                       പ്രവർത്തി സമയം: 9:00 AM – 4:00 PM
ഒറ്റനോട്ടത്തിൽ
ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ മോഡല്‍ റസിഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (എം ആര്‍ എസ്), തിരുവനന്തപുരം ജില്ലയിലെ തെന്നൂര്‍ ഗ്രാമത്തില്‍ ഞാറനീലി എന്ന സ്ഥലത്താണ് നിലകൊള്ളുന്നത്. സ്ഥാപനം പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. പട്ടിക വര്‍ഗ്ഗക വികസന വകുപ്പിനു കീഴില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനമാണിത്. 2003 ഫെബ്രുവരി 20 മുതല്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ പ്രൈമറി, സെക്കന്‍ററി, സീനിയര്‍ സെക്കന്‍ററി എന്നീ ബ്ലോക്കുകളും പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവ സ്കൂള്‍ കോമ്പൗണ്ടില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഞാറനീലിയില്‍ 12 ഏക്കര്‍ വിസ്തൃതിയിലാണ് സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1995 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആക്ട് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് നമ്പര്‍ 12, ക്രമ നം റ്റി 6663/95 പ്രകാരം രജി സ്റ്റര്‍ ചെയ്തിട്ടുള്ള കേരള സ്റ്റേറ്റ് എസ് സി, എസ് ടി റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഭരണ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. അതനുസരിച്ച് സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയുടെ നിയമപ്രകാരം കേരള സ്റ്റേറ്റ് എസ് സി എസ് ടി റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ്. സൊസൈറ്റി മാനേജ്മെന്‍റിന് മുന്‍ ഉദ്ദ്യോഗസ്ഥ അംഗങ്ങള്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിങ്ങനെ 13 പേര്‍ അടങ്ങുന്ന ഭരണസമിതിയാണ്. സ്കൂള്‍ മാനേജര്‍ക്ക് ഡപ്യൂട്ടി ഡയറക്ടറുടെ റാങ്കാണ്. സ്കൂളിലെ അദ്ധ്യാപകേതര ജീവനക്കാര്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാരാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ ആണ്. രണ്ട് മാസത്തിലൊരിക്കല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി സമ്മേളിക്കാറുണ്ട്. സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്.
സി ബി എസ് ഇ അനുശാസിക്കുന്ന യോഗ്യതയാണ് സ്ഥാപനത്തിലെ സ്കൂള്‍ പ്രിന്‍സിപ്പലിനും അദ്ധ്യാപക ജീവനക്കുമുള്ളത്. അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാദം 1:40ആണ്. അംഗീകൃത മാനദ്ണഡങ്ങള്‍ അനുസരിച്ച് ഓരോ ക്ലാസ്സിലേയും 40 വിദ്യാര്‍ത്ഥികളില്‍ 32 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും 4 പേര്‍ പട്ടിക ജാതി വിഭഗത്തിലേയും 4 പേര്‍ ജനറല്‍ വിഭാഗത്തിലേയും ആയിരിക്കണം. സ്ഥാപനം റസിഡന്‍ഷ്യല്‍ ആണ്. ഇവിടെ ഭക്ഷണം, താമസം, വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതിമാസ, ആരോഗ്യ പരിശോധന നടത്തുന്നു. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സ്ഥാപനത്തിന് സമീപമുള്ള കുടുംബ ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സേവനം നല്‍കുന്നു.