•                       പ്രവർത്തി സമയം: 9:00 AM – 4:00 PM

സൗകര്യങ്ങൾ

സൗകര്യങ്ങൾ

ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്കൂളില്‍ ഒന്നു മുതല്‍ പ്ലസ്സ് ടു വരെയാണ് ക്ലാസ്സുകള്‍ ഉള്ളത്. ഹയര്‍ സെക്കന്‍ററി സയന്‍സ് വിഭാഗമാണ് ഉള്ളത്. ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 480 ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠനം നടത്തുന്നതിന്, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി രണ്ട് ഹോസ്റ്റലുകളും രണ്ട് മെസ്സുകളും പ്രവര്‍ത്തിക്കുന്നു. ഹോസ്റ്റല്‍ മെസ്സില്‍ സര്‍ക്കാര്‍ അംഗീകൃത മെനു പ്രകാരമുള്ള ഭക്ഷണം ആണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നത്.

സ്കൂളില്‍ പ്രൈമറി, സെക്കന്‍ററി, അഡ്മിനിസ്ട്രഷന്‍ എന്നീ ബ്ലോക്കുകളിലായി ഒന്നു മുതല്‍ പ്ലസ്സ് ടു വരെ ക്ലാസ്സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠാനവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ശാസ്ത്രപോഷിണി ലാബുകള്‍ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്) എന്നിവ സ്കൂള്‍ കെട്ടിടത്തില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ബോയ്സ് ഹോസ്റ്റലിനു സമീപം ഒരു ഓപ്പണ്‍ ജിം, അഡിമ്നിസ്ട്രേഷന്‍ ബ്ലോക്കിനു സമീപം മള്‍ട്ടി പര്‍പ്പസ് സ്പോര്‍ട്ട്സ് പ്ലേ ഗ്രൗണ്ട്, ബോയ്സ് ഹോസ്റ്റലിനു സമീപം ക്രിക്കറ്റ് പിച്ച് എന്നിവ ക്രമീകരിച്ചിരിക്കുന്നു.